ചെന്നൈ: ഡിറ്റ്‍ വാ ചുഴലിക്കാറ്റിന്‍റെ സ്വാധീനം ഇന്ത്യൻ തീരത്തേക്ക്. തമിഴ്നാട്ടിലെ തീര ജില്ലകളിൽ കനത്ത മഴ പെയ്തു. രണ്ട് ജിലകളിൽ റെഡ് അലർട്ടും ചെന്നൈ അടക്കം ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. ചെന്നൈയിൽ നിന്നുള്ള 47 വിമാന സർവീസുകൾ റദ്ദാക്കി. നാഗപട്ടണം, മയിലാടുതുറൈ പ്രദേശങ്ങളിൽ വ്യാപക കൃഷി നാശമുണ്ടായി. തൂത്തുക്കൂടി വിമാനത്താവളത്തിന്‍റെ റൺവേയിൽ വെള്ളം കയറി. ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം തമിഴ്നാട്ടിൽ ഏതു സാഹചര്യത്തെയും നേരിടാൻ എസ്ഡിആർഎഫ്, എൻഡിആർഎഫ് ടീമുകൾ സജ്ജമാണ്. ഞായറാഴ്ച രാവിലെയോടെ തീരത്ത് നിന്ന് കുറഞ്ഞത് 50 കിലോമീറ്ററും വൈകുന്നേരത്തോടെ 25 കിലോമീറ്ററും അകലെയായിരിക്കും ചുഴലിക്കാറ്റ് എത്തുക. അതേസമയം പുതുച്ചേരി തീരത്തോട് അടുക്കുമ്പോഴേക്കും ഡിറ്റ് വാ ന്യൂനമർദം ആയേക്കും. വൈകീട്ടോടെ ചെന്നൈ തീരത്തിനു 25 കിലോമീറ്റർ അകലെ കൂടി കടന്നു പോകും.











Discussion about this post