ന്യൂഡൽഹി; രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിൽ അറസ്റ്റിലായ ഭീകരർ ഷഹീനും മുസമ്മിലും ദമ്പതികള്‍ എന്ന് മുസമ്മിലിൻ്റെ മൊഴി. ഷഹീൻ തന്റെ കാമുകി അല്ല ഭാര്യയാണെന്നും മുസമ്മിൽ മൊഴി നൽകി.
2023ൽ ആയിരുന്നു വിവാഹമെന്നും മുസമ്മിൽ പറഞ്ഞു. 2023ൽ അൽ ഫലാഹ് സർവകലാശാലയ്ക്ക് സമീപത്തെ മസ്ജിദിൽ വെച്ച് മതാചാരപ്രകാരം വിവാഹിരായി എന്നാണ് മൊഴി.
ഭീകരപ്രവർത്തനങ്ങൾക്ക് അടക്കം ഫണ്ട് കണ്ടെത്തുന്നതിന് ഷഹീൻ സഹായിച്ചിരുന്നു. ലക്ഷ്യത്തിലേക്ക് ഒന്നിച്ച് നീങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് വിവാഹം നടന്നത് എന്നാണ് മൊഴി.
അതേസമയം ഇന്നലെ അറസ്റ്റിലായ ഫരീദാബാദ് സ്വദേശി ഉമർ നബിയെ സോയാബ് പത്തുദിവസം ഒളിവിൽ താമസിപ്പിച്ചെന്നും കണ്ടെത്തി.















Discussion about this post