കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയയില്‍ ബൂത്ത് ലെവല്‍ ഓഫീസറായി ജോലി ചെയ്തിരുന്ന 54കാരി തൂങ്ങി മരിച്ചു. സ്വാമി വിവേകാനന്ദ സ്‌കൂളിലെ അധ്യാപികയായ റിങ്കു തരഫ്ദാറിനെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്‌ഐആര്‍ ജോലി തുടങ്ങിയതോടെ റിങ്കു കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു.
‘എനിക്ക് ബിഎല്‍ഒ ജോലി ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, അധികൃതരില്‍ നിന്ന് സമ്മര്‍ദം ഉണ്ടാകും. അത് എനിക്ക് താങ്ങാന്‍ കഴിയില്ല’- മുറിയില്‍ നിന്ന് കണ്ടെടുത്ത കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു. ബിഎല്‍ഒ ഡ്യൂട്ടി ലഭിച്ചതു മുതല്‍ അധ്യാപിക മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് സഹോദരീ ഭര്‍ത്താവ് പറഞ്ഞു.
‘ഇത്രയധികം ജോലി സമ്മര്‍ദമുള്ളതായി അവര്‍ മുന്‍പ് ഒരിക്കലും പറഞ്ഞിരുന്നില്ല. ജോലി വിടാന്‍ ആഗ്രഹിക്കുന്നു എന്ന് പോലും അവര്‍ അടുത്ത കാലത്ത് പറഞ്ഞു’. രണ്ട് ദിവസം മുന്‍പ് ജല്‍പൈഗുരി ജില്ലയിലും ഒരു ബൂത്ത് ലെവല്‍ ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എസ്‌ഐആര്‍ ജോലി സമ്മര്‍ദമാണ് കാരണമെന്ന് അവരുടെ കുടുംബവും ആരോപിച്ചിരുന്നു.













Discussion about this post