ന്യൂഡല്‍ഹി: പാക് സൈനിക മേധാവി അസിം മുനീര്‍ ആണവ ഭീഷണി മുഴക്കിയ സംഭവത്തില്‍ മറുപടിയുമായി ഇന്ത്യ. ആണവ ഭീഷണി ഇന്ത്യയോട് ചെലവാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിരുത്തരവാദപരമായ പ്രസ്താവനയാണ് പാക് സൈനിക മേധാവി നടത്തിയത്. അപലപിക്കുന്നതായും ഇന്ത്യ പ്രതികരിച്ചു.
ദേശീയ സുരക്ഷ ഉറപ്പുവരുത്താന്‍ ശക്തമായി മുന്നോട്ടുപോകുമെന്നും ഇന്ത്യ വ്യക്തമാക്കി. അമേരിക്കന്‍ സന്ദര്‍ശത്തിനിടെ ഫ്ളോറിഡയില്‍ നടന്ന അത്താഴ വിരുന്നിലായിരുന്നു അസിം മുനീറിന്റെ പ്രകോപന പ്രസ്താവന.
സിന്ധു നദിയില്‍ ഇന്ത്യ അണക്കെട്ട് പണിയാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍. എന്നിട്ടുവേണം അത് പത്ത് മിസൈലുകള്‍ കൊണ്ട് തകര്‍ക്കാനെന്ന് അസിം മുനീര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ല. തങ്ങള്‍ക്ക് മിസൈല്‍ ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു.











Discussion about this post