ന്യൂഡൽഹി: സുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി രാജ്യത്തെ ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം.റെയിവെ മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്.
പാസഞ്ചർ കോച്ചുകളിൽ ഘടിപ്പിച്ച് നടത്തിയ പരീക്ഷണം വിജയകരമായ പശ്ചാത്തലത്തിലാണ് എല്ലാ കോച്ചുകളിലും സിസിടിവി വയ്ക്കാൻ തീരുമാനിച്ചത്.
ഇതോടെ യാത്രക്കാരുടെ സുരക്ഷ പ്രശ്നത്തിന് ഇത് പരിഹാരമാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
ട്രെയിനിൻ്റെ വാതിലിനടുത്താണ് ക്യാമറകൾ ഘടിപ്പിക്കുക.സംഘം ചേർന്നെത്തുന്നവർ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും അക്രമം നടത്തുന്നതുമൊക്കെ കുറയുന്നതിന് ഇത് സഹായിക്കും.















Discussion about this post