ന്യൂഡൽഹി; സേനകൾ തുടങ്ങിയ ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയിലെ ജനങ്ങൾ ഇനി മുന്നോട്ട് കൊണ്ടുപോകുമെ ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തല്ക്കാലത്തേക്ക് സിന്ധു നദീജല കരാർ മാറ്റി വച്ചപ്പോൾ തന്നെ പാകിസ്ഥാൻ വിയർത്തു തുടങ്ങിയെന്നും മോദി പറഞ്ഞു.
പാകിസ്ഥാൻ ഭീകരവാദത്തിലൂടെ നടത്തുന്നത് നിഴൽ യുദ്ധമായല്ല നേരിട്ടുള്ള യുദ്ധമായി തന്നെ ഇനി കണക്കാക്കുമെന്ന് പറഞ്ഞ മോദി ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് അവകാശപ്പെട്ടു.
ഗുജറാത്തിലെ ഗാന്ധിനഗറിൽ റോഡ് ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മോദി. ഇത്തവണ ഭീകരരുടെ കേന്ദ്രങ്ങൾ തകർത്തപ്പോൾ ആരും തെളിവ് ചോദിക്കാതിരിക്കാൻ എല്ലാം രേഖപ്പെടുത്തിഎന്നും പറഞ്ഞു.















Discussion about this post