ന്യൂഡല്‍ഹി: മ്യാന്മാറിലും തായ്ലന്‍ഡിലുമുണ്ടായ ഭൂചലനത്തില്‍ രാജ്യങ്ങള്‍ക്ക് സഹായവും പിന്തുണവും വാദ്ഗാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.
എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. മ്യാന്‍മാറിലേയും തായ്ലന്റിലെയും സര്‍ക്കാര്‍ അധികൃതരുമായി ബന്ധപ്പെടാന്‍ വിദേശകാര്യമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയെന്നും മോദി പറഞ്ഞു.
മ്യാന്മറില് റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇത് വരെ 20 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇന്ന് ഉച്ചയ്ക്ക് 12.50നാണ് ഭൂചലനം രേഖപ്പെടുത്തിയത്. തൊട്ടു പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post