കൊല്‍ക്കത്ത: മുന്‍ ധനകാര്യ മന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനിക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.ശാരദ ചിട്ടി തട്ടിപ്പ് കേസിലാണ് നളിനിക്കെതിരെ സിബിഐ കൊല്‍ക്കത്തയിലെ ബറസത്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
നളിനി ചിദംബരം ശാരദ ഗ്രൂപ്പ് ഉടമ സുദിപ്ത സെന്നുമായി ഗൂഢാലോചന നടത്തിയെന്ന് സിബിഐ കുറ്റപത്രത്തില്‍ ആരോപിച്ചു. കൂടാതെ 2010-12 സമയത്ത് 1.4 കോടി രൂപ നളിനി ചിദംബരം കൈക്കൂലിയായി വാങ്ങിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. 2014 ലാണ് ശാരദ ചിട്ടി തട്ടിപ്പ് കേസ് സുപ്രീംകോടതി സിബിഐക്ക് കൈമാറിയത്. അതിനുശേഷം സിബിഐ സമര്‍പ്പിക്കുന്ന ആറാമത്തെ കുറ്റപത്രമാണിത്.
Discussion about this post