ബെമെത്ര: നാട്ടുകാരെ കണ്ണീരിലാഴ്ത്തി ആ മുതല യാത്രയായി. മുതലയെ അടക്കം ചെയ്യാന്‍ ഒത്തു കൂടിയത് 500ലധികം ഗ്രാമവാസികള്‍. ദൈവത്തിന്റെ അവതാരമെന്ന് ഗ്രാമവാസികള്‍ വിശ്വസിച്ചിരുന്ന 130 വയസ്സുള്ള മുതലയാണ് കുളത്തില്‍ ചത്തു പൊങ്ങിയത്.
ആചാരപരമായ ചടങ്ങുകള്‍ക്കു ശേഷമാണ് ഗ്രാമവാസികള്‍ ഗംഗാറാം എന്ന്് ചെല്ല പേരില്‍ വിളിച്ചിരുന്ന മുതലയുടെ സംസ്ക്കാരം നടത്തിയത്. മുതല കിടന്നിരുന്ന കുളത്തിലാണ് ഗ്രാമവാസികളെല്ലാം കുളിച്ചിരുന്നത്. ആരെയും ഉപദ്രവിക്കുവാന്‍ മുതല ശ്രമിച്ചിരുന്നില്ലെന്നും കുട്ടികള്‍ക്കു പോലും ഗംഗാരം പ്രിയപ്പെട്ടവനായിരുന്നുവെന്നും പറയുന്നു.
ഗ്രാമവാസികള്‍ നല്കുന്ന അരിയും മറ്റ് ഭക്ഷണങ്ങളുമായിരുന്നു മുതലയുടെ ആഹാരം. ആരെങ്കിലും കുളത്തില്‍ നീന്താന്‍ ഇറങ്ങിയാല്‍ ഗംഗാരം കുളത്തിന്റെ ഒരു വശത്തേക്കു മാറി കിടക്കുമായിരുന്നു.250 കിലോഗ്രാം ഭാരമുണ്ടായിരുന്ന മുതലയെ സംസ്ക്കരിക്കുവാന്‍ വനംവകുപ്പ് അധികൃതര്‍ ഗ്രാമവാസികള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഗംഗാറാമിന്റെ ഓര്‍മയ്ക്ക് ക്ഷേത്രം നിര്‍മിക്കുവാനുള്ള തീരുമാനത്തിലാണ് ഗ്രാമവാസികളെല്ലാവരും.
Discussion about this post