ചെന്നൈ: ബസിന് നേരെ വന്ന കാട്ടാനയോട് സൗഹാര്‍ദപരമായി പെരുമാറി യാത്രക്കാരെ സമാധാനിപ്പിക്കുന്ന ബസ് ഡ്രൈവറുടെ വീഡിയോ വൈറലാകുന്നു. റോഡിലേക്ക് ഇറങ്ങുന്ന കാട്ടാനയ്ക്ക് വേണ്ടി ബസ് ഒതുക്കി വഴിയൊരുക്കി, ആനയോട് യാത്ര പറഞ്ഞ് പോകുകയാണ് ഡ്രൈവര്‍. തമിഴ്നാട്ടില്‍ നിന്നുള്ള ഡ്രൈവറുടെ വീഡിയോ ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് എക്സില്‍ പങ്കുവെച്ചത്.
ബിആര്‍ടി ടൈഗര്‍ റിസര്‍വിന്റെ പുഞ്ചനൂര് റേഞ്ചില്‍ തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിക്ക് സമീപമുള്ള കാരപ്പള്ളം ചെക്ക്പോസ്റ്റിനടുത്ത് വെച്ചായിരുന്നു സംഭവം. റോഡിന്റെ ഒരുവശത്തു നിന്ന് ആന പെട്ടെന്ന് റോഡിലേക്കിറങ്ങി ബസിന്റെ മുന്നിലേക്ക് നടന്നുവരികയായിരുന്നു. ആന വരുന്നത് കണ്ടതോടെ ബസ് ഒതുക്കിനിര്‍ത്തിയ ഡ്രൈവര്‍, യാത്രക്കാരോട് പേടിക്കേണ്ടെന്നും അതൊന്നും ചെയ്യില്ലെന്നും സുഹൃത്താണെന്നും പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
ആന ബസിനെ കടന്നുപോകുന്നതുവരെ ക്ഷമയോടെ കാത്തുനിന്ന ശേഷം ആനയോട് ‘ബൈ അണ്ണാ’ എന്നുപറഞ്ഞ് ഡ്രൈവര്‍ കൈവീശി യാത്ര പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ബസിലെ യാത്രക്കാരനായ പിസി മൂര്‍ത്തിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നിരവധി പേരാണ് ഡ്രൈവറുടെ പെരുമാറ്റത്തെ അഭിനന്ദിച്ചുകൊണ്ട് വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്.
A day at Karapallam Check post near Tamil Nadu Karnataka border in Punjanur Range of BRT Tiger Reserve. You can't miss 'Mr Cool' the Bus driver who reassures passengers and drives on with a bye to the elephant calling him Anna ( Big Brother) #elephants #corxistence Video P C… pic.twitter.com/BUfHN21NMl
— Supriya Sahu IAS (@supriyasahuias) February 15, 2024
Discussion about this post