കൊച്ചി: മുന്‍ രാഷ്ട്രപതിയുടെ സെക്രട്ടറിയായിരുന്ന ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് അന്തരിച്ചു. മുതിര്‍ന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമാണ് അദ്ദേഹം. 73 വയസ്സായിരുന്നു.
രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരിച്ചത്. കൊല്ലം ക്ലാപ്പന സ്വദേശിയാണ്.
ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 2014 ല്‍ എറണാകുളത്ത് ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി പ്രൊഫ. കെ വി തോമസിനെതിരെ മത്സരിച്ചിട്ടുണ്ട്.
ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍, മോഡിക്ക് കീഴില്‍ വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Discussion about this post