കുമളി: നെല്‍കൃഷിക്ക് കീടബാധ ഉണ്ടാവാതിരിക്കാന്‍ മരുന്ന് തളിക്കുന്നതിനിടെ അവശനായി കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന യുവകര്ഷകന് മരിച്ചു. തേനി ജില്ലയിലെ ഗൂഢല്ലൂര്‍, മുനിസ്വാമി കോവില്‍ തെരുവില്‍ ഗുണശേഖരന് (42) ആണ് മരിച്ചത്.
കഴിഞ്ഞ 26 ന് വയലില്‍ കീടനാശിനി തളിക്കുന്നതിനിടെയാണ് ഗുണശേഖരന് അസ്വസ്ഥത അനുഭവപ്പെട്ട് ചികിത്സയിലായത്. ഗുണശേഖരനെ ആദ്യം കമ്പം സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഗുണശേഖരന് തിങ്കളാഴ്ചയാണ് മരിച്ചത്. അതേസമം, ഗൂഢല്ലൂര്‍ വെട്ടുകാട് ഭാഗത്ത് കൃഷിക്ക് കീടനാശിനി പ്രയോഗം നടത്തുന്നതിനിടെയാണ് മറ്റ് രണ്ട് കര്‍ഷകര്‍ തളര്‍ന്നുവീണത്.
തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കൃഷിയിടത്തില്‍ കര്‍ഷകര്‍ ഉപയോഗിച്ച കീടനാശിനി സംബന്ധിച്ച് ഗൂഢല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Discussion about this post