തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റുകളുടെ പെരുമഴ. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മുഖം ‘ഒളിഞ്ഞിരിക്കുന്ന’ ചിത്രമായിരുന്നു സുരേന്ദ്രന് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
‘ഈ കാണുന്നത് ഒരു വെറുംവരയല്ല. അതിശയോക്തിപരമായ അപനിര്‍മ്മിതിയുമല്ല. കേരളത്തിന്റെ തലവര മാറ്റിവരയ്ക്കുന്ന ശരിവരയാണിത്. മോഡിക്കുമാത്രം മാറ്റിമറയ്ക്കാന്‍ കഴിയുന്ന നേര്‍വര’യെന്നാണ്’ ചിത്രം പങ്കുവെച്ചുകൊണ്ട് സുരേന്ദ്രന് കുറിച്ചത്.
ചിത്രം ഒറ്റനോട്ടത്തില്‍ കടല്‍തീരത്തെ പാറക്കെട്ടില്‍ വളര്‍ന്ന് നില്ക്കുന്ന തെങ്ങുകളുടെ കൂട്ടമായാണ് തോന്നുക. എന്നാല്‍ ചിത്രത്തില്‍ അല്‍പ്പമൊന്ന് സൂക്ഷിച്ച് നോക്കിയാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മുഖം തെളിഞ്ഞ് വരുന്നത് കാണാം.
ചിത്രത്തിന് താഴെ 2000ത്തില്‍ ്അധികം കമന്റുകളാണ് വന്നത്. ഇതിലേറെയും സുരേന്ദ്രനെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു. ഇതെന്നാണ് സംഭവമെന്ന് ചോദിച്ചാണ് ഭൂരിഭാഗം പേരും കമന്റ് ബോക്സില്‍ എത്തുന്നത്. രസകരമായ മറ്റ് നിരവധി കമന്റുകളുമുണ്ട്.
also read: റോഡില്‍ നിന്ന് കളഞ്ഞ് കിട്ടിയ കുക്കറുകള്‍ ഉടമയെ തിരികെ ഏല്‍പ്പിച്ച് വിദ്യാര്‍ഥികള്‍ മാതൃകയായി
ഈ സ്ഥലം കേരളത്തില്‍ എവിടെയായി വരുമെന്നായിരുന്നു ഒരാളുടെ കമന്റ്. കായ്ഫലം ഇല്ലാത്ത തെങ്ങുകള്‍ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. പ്രകൃതി ‘ ദുരന്ത’ ങ്ങളെ മുന്നില്‍ കാണിച്ചുതരുന്നു, കേരളം മണ്ടപോയ തെങ്ങുപോലെയാക്കാന് സമ്മതിക്കില്ല, എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകള്‍.
Discussion about this post