ശ്രീരാമന്റെയും ജാനകി ദേവിയുടെയും വിഗ്രഹം കൊത്തിയെടുത്ത് രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിക്കുന്നതിനായി രണ്ട് അപൂർവ പാറകൾ അയോധ്യയിലെത്തിച്ചു. നേപ്പാളിൽ നിന്ന് ബുധനാഴ്ച വൈകിയാണ് 60 ദശലക്ഷം വർഷം പഴക്കമുള്ള അപൂർവ ശാലിഗ്രാം പാറകൾ അയോധ്യയിലേയ്ക്ക് എത്തിച്ചത്.
Uttar Pradesh | Shaligram stones brought from Nepal reached Ayodhya.
They are expected to be used for the construction of idols of Ram and Janaki. pic.twitter.com/76L3IzNdAF
— ANI (@ANI) February 2, 2023
രണ്ട് വ്യത്യസ്ത ട്രക്കുകളിലായാണ് കല്ലുകൾ അയോധ്യയിലെത്തിച്ചത്. ഒരു പാറയ്ക്ക് 26 ടൺ ഭാരമുണ്ടെന്നും മറ്റൊന്നിന് 14 ടൺ ഭാരമുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ സെക്രട്ടറി രാജേന്ദ്ര സിംഗ് പങ്കജാണ് നേപ്പാളിലെ മുസ്താങ് ജില്ലയിൽ നിന്നുമാണ് ഇവ കൊണ്ടുവന്നത്.
പരിശോധന നടത്താതെ കൈക്കൂലി വാങ്ങി ഹെല്‍ത്ത് കാര്‍ഡ് നല്കി; ജനറല്‍ ആശുപത്രിയിലെ സര്ജന് സസ്പെന്ഷന്
സന്യാസിമാരും നാട്ടുകാരും ചേർന്ന് ആചാരങ്ങൾ അർപ്പിച്ചും മാലകളാൽ അലങ്കരിച്ചും കല്ലുകൾ സ്വീകരിക്കുകയും ചെയ്തു. നേപ്പാളിലെ മുസ്താങ് ജില്ലയിലെ സാലിഗ്രാമയ്ക്ക് സമീപമുള്ള ഗണ്ഡകി നദിയിൽ നിന്നാണ് ഈ പാറകൾ കണ്ടെത്തിയത്. ഈ കല്ലിൽ കൊത്തിയെടുത്ത ശ്രീരാമന്റെ വിഗ്രഹം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിക്കുമെന്നും അടുത്ത വർഷം ജനുവരിയിലെ മകരസംക്രാന്തി ഉത്സവത്തോടെ ഇത് തയ്യാറാകുമെന്നും അധികൃതർ അറിയിച്ചു.
Discussion about this post