ചാലിബ്സ: വിദ്യാർത്ഥിനികളെ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്ത അധ്യാപകന്റെ മുഖത്ത് മഷി ഒഴിച്ചും, ചെരിപ്പ് മാല അണിയിച്ചും അമ്മമാരുടെ പ്രതിഷേധം. ജാർഖണ്ഡിലെ പടിഞ്ഞാറൻ സിങ്ബും ജില്ലയിലാണ് സംഭവം. മിഡിൽ സ്കൂളിൽ പഠിക്കുന്ന ആറ് പെൺകുട്ടികളാണ് രക്ഷിതാക്കളോട് തങ്ങൾ നേരിട്ട അനുഭവം തുറന്നു പറഞ്ഞത്.
അധ്യാപകൻ ക്ലാസ് മുറിയിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചെന്നും മോശമായ രീതിയിൽ സ്പർശിക്കുകയും ചെയ്തുവെന്ന് കുട്ടികൾ രക്ഷിതാക്കളോട് പറഞ്ഞു. ഇതോടെ രോഷാകുലരായ നാട്ടുകാർ അധ്യാപകനെ ചെരുപ്പ് മാലയണിയിക്കുകയും മുഖത്ത് മഷി ഒഴിക്കുകയുമായിരുന്നു. പ്രതിയെ ഉടൻ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ധർണ നടത്തി.
ബുധനാഴ്ച പോലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും എടുക്കാതിരുന്നതോടെയാണ് അധ്യാപകനെതിരെ രക്ഷിതാക്കൾ പരസ്യമായി രംഗത്ത് വന്നത്. ചെരുപ്പുമാലയണിയിച്ച അധ്യാപകനെ അടുത്തുള്ള റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിക്കൊണ്ടുപോകുന്നതിനിടെയാണ് പോലീസ് എത്തിയത്.
Discussion about this post