വാരണാസി: ഹനുമാന്‍ വേഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ നടന്‍ കുഴഞ്ഞു വീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയിലാണ് സംഭവം. രവി ശര്‍മയാണ് മരിച്ചത്.
ഗണേശോത്സവവുമായി ബന്ധപ്പെട്ടായിരുന്നു ഹനുമാന്‍ വേഷത്തില്‍ കലാകാരന്റെ പ്രകടനം.
ഹൃദയാഘാതമാണ് മരണ കാരണം. ഭജന സംഘത്തിലെ കലാകാരനാണ് രവി ശര്‍മ. ഇവരുടെ സംഘത്തിന്റെ പ്രകടനം മെയ്ന്‍പുരിയിലെ കോട്വാലിയിലുള്ള ശിവ ക്ഷേത്രത്തിലാണ് അരങ്ങേറിയിരുന്നത്. പരിപാടിയ്ക്കിടെയാണ് കലാകാരന്‍ കുഴഞ്ഞു വീണത്.
ഭജനയും മറ്റും നടക്കുന്നിനിടെ രവി ശര്‍മ നൃത്തം ചെയ്യുന്നുണ്ട്. അതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. നൃത്തത്തിലെ ഭാഗമാകും എന്ന നിലയില്‍ പലരും അദ്ദേഹം വീണു കിടക്കുന്നത് കാര്യമാക്കുന്നില്ല. ഇത് വിഡിയോയില്‍ കാണാം.
എന്നാല്‍ പിന്നീടാണ് സംഭവം ഗൗരവകരമാണെന്ന് അവിടെയുള്ളവര്‍ക്ക് തോന്നിയത്. പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
#मैनपुरी
गणेश मूर्ति पंडाल में युवक नाचते समय बेहोश होकर गिराहनुमान जी का रूप धर नाच रहा था युवक
जिला अस्पताल में डॉक्टरों ने मृत घोषित किया
मैनपुरी सदर कोतवाली के मोहल्ला बंशीगोहरा का मामला@mainpuripolice #HanumanJi #GaneshUtsav #network10 #ekdarpan pic.twitter.com/clHPTZSWm4
— Network10 (@Network10Update) September 4, 2022
















Discussion about this post