മഴ പെയ്യിക്കാനായി വീണ്ടും മൃഗങ്ങളുടെ വിവാഹം നടത്തിയ വാർത്തയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഇത്തവണ മഴപെയ്യിക്കാനായി ഉത്തർപ്രദേശിൽ ആണ് തവളക്കല്യാണം നടത്തിയിരിക്കുന്നത്.
യുപിയിലെ ഗോരഖ്പൂരിലാണ് ഇന്നലെ രാത്രി വിശ്വാസപ്രകാരം തവളക്കല്യാണം നടത്തിയത്. ഇതിന്റെ വിഡിയോ ഇപ്പോൾ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
രണ്ടു തവളകൾക്ക് മാല ചാർത്തി പുഷ്പങ്ങൾ വിതറി ചടങ്ങ് പൂർത്തീകരിക്കുകയായിരുന്നു. ഈ നചടങ്ങിന് സാക്ഷിയാകാൻ ഒട്ടേറെ പേർ എത്തിയിരുന്നു. വരൾച്ചയ്ക്ക് സമാനമായ അവസ്ഥയാണെന്നും ഇത് മാറുന്നതിനാണ് ചടങ്ങ് നടത്തിയതെന്ന് കല്യാണം നടത്തിയ ഹിന്ദു മഹാസംഗ് പറയുന്നു.
This is #Unbelievable, some people in #gorakhpur got a #Frog married so that it could rain#GorakhpurRain@the_viralvideos @funnyordie pic.twitter.com/yRnSb93IVx
— Ashish Gupta (@DirectorAshish) July 19, 2022
അതേസമയം, തവളക്കല്യാണത്തിലൂടെ മഴ ദൈവം പ്രീതിപ്പെടുമെന്നും മഴ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് നാട്ടുകാർ.
Discussion about this post