ബംഗളൂരു : പോണ്‍ ഫിലിമില്‍ അഭിനയിച്ചിട്ടുണ്ടെന്ന് സംശയിച്ച് മക്കളുടെ മുന്നിലിട്ട് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ബംഗളൂരുവിലെ രാംനഗറില്‍ ഞായറാഴ്ച പുലര്‍ച്ച ആയിരുന്നു സംഭവം. ജഷീര്‍ പാഷ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ഭാര്യ മുബീന(35)യെ മക്കളുടെ മുന്നില്‍ വച്ച് കൊലപ്പെടുത്തിയത്.

പോണ്‍ അഡിക്ട് ആയ പാഷയ്ക്ക് ഇയാള്‍ കണ്ട ഒരു അശ്ലീല ചിത്രത്തില്‍ മുബീന അഭിനയിച്ചിട്ടുണ്ടെന്ന് സംശയമുണ്ടായിരുന്നു. മുമ്പും ഇതേ കാരണം പറഞ്ഞ് ഇയാള്‍ മുബീനെയെ ഉപദ്രവിച്ചിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ മാസം പോണ്‍ സിനിമയില്‍ അഭിനയിച്ചുവെന്നാരോപിച്ച് പാഷ ക്രൂരമായി മര്‍ദിച്ചതിനെത്തുടര്‍ന്ന് മുബീനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. ഈ മാസമാദ്യം ഇതേ കാരണത്താല്‍ കുടുംബത്തിലെ ചടങ്ങിനിടയിലും പാഷ മര്‍ദിച്ചു. ഞായറാഴ്ച ഇതേച്ചൊല്ലി വീണ്ടും വഴക്കുണ്ടാകുകയും വഴക്ക് മൂത്ത് മുബീനയെ കുട്ടികളുടെ മുമ്പിലിട്ട് പാഷ കുത്തിക്കൊല്ലുകയുമായിരുന്നു. മൂത്തമകന്‍ വിവരമറിയിച്ചത് പ്രകാരം മുബീനയുടെ പിതാവ് സ്ഥലത്തെത്തുമ്പോഴേക്കും ഇവര്‍ കൊല്ലപ്പെട്ടിരുന്നു.
ഇയാള്‍ക്കെതിരെ പരാതിയുമായി മുബീനയുടെ പിതാവ് ബട്ടരായനപുര പോലീസിനെ സമീപിച്ചിരുന്നെങ്കിലും കേസ് കൊടുക്കുന്നതില്‍ നിന്ന് മുബീന വിലക്കിയിരുന്നു. പതിനഞ്ച് വര്‍ഷമായി വിവാഹിതരായ ദമ്പതികള്‍ക്ക് അഞ്ച് മക്കളുണ്ട്.
















Discussion about this post