നളന്ദ: സഹോദരിയുടെ വീട്ടില്‍ പോയി തിരികെ വന്ന യുവാവിനെ തോക്കിന്മുനയില് നിര്‍ത്തി വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാറില്‍ നളന്ദ ജില്ലയിലെ പരോഹ ഗ്രാമത്തിലാണ് അമ്പരപ്പിക്കുന്ന സംഭവം. ധനുകി ഗ്രാമവാസിയായ നിതീഷ് കുമാറാണ് പരാതി നല്‍കിയത്.
തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിക്കുകയായിരുന്നു എന്നും എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു എന്നും പരാതിയില്‍ പറയുന്നു. വിവാഹം കഴിച്ച പെണ്‍കുട്ടിയെയോ അവരുടെ ബന്ധുക്കളെയോ ഒരു പരിചയവുമില്ലെന്നും യുവാവ് പറഞ്ഞു. ഇക്കഴിഞ്ഞ പതിനൊന്നിനായിരുന്നു സംഭവം. സഹോദരന്റെ ഭാര്യവീട്ടുകാര്‍ക്ക് കുടുംബം നടത്തിയ പൂജയുടെയും വഴിപാടിന്റെയും പ്രസാദം നല്കാന് പോയതായിരുന്നു നിതീഷ് കുമാര്‍.
नीतीश कुमार की हुई 'पकड़ौआ शादी'
नालंदा के धनुकी गांव के रहने वाले नीतीश कुमार का आरोप है कि बहन के ससुराल से छठ पूजा का प्रसाद देकर लौटते वक्त परोहा गांव के पास कुछ लोगों ने उसे हथियार के बल पर अगवा कर लिया और रात भर बंधक बनाकर मारपीट की, फिर अगले दिन जबरदस्ती शादी करा दी. pic.twitter.com/Zc35pdQg8p
— Utkarsh Singh (@UtkarshSingh_) November 20, 2021
പ്രസാദം നല്കി തിരികെ വരുമ്പോള്‍ ഒരു സംഘം ആളുകള്‍ വളയുകയും ബന്ദിയാക്കിയശേഷം ഒരു യുവതിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പവശ്യപ്പെടുകയായിരുന്നു. എതിര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദിച്ചു. സംഭവം നടന്ന രാത്രി മുഴുവന്‍ തന്നെ ബന്ദിയാക്കിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു. വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. ബലപ്രയാേഗത്തിലൂടെ വിവാഹ വേഷം ധരിപ്പിക്കാന്‍ ശ്രമിക്കുന്നതും യുവാവ് ഇതിനെ എതിര്‍ക്കുന്നതും വീഡിയോയില്‍ കാണാം.
Discussion about this post