ഭോപ്പാൽ: പശുവിനും ചാണകത്തിനും ഗോമൂത്രത്തിനും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താൻ കഴിയുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.
ഒരു വ്യക്തിയുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും രാജ്യത്തെ സാമ്പത്തികമായി പ്രാപ്തമാക്കാനും പശുവിനും ചാണകത്തിനും മൂത്രത്തിനും കഴിയുമെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വാദം.
”വേണമെങ്കിൽ, പശുക്കളിലൂടെയും അവയുടെ ചാണകം, മൂത്രം എന്നിവയിലൂടെയും നമുക്ക് നമ്മുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും രാജ്യത്തെ സാമ്പത്തികമായി പ്രാപ്തരാക്കാനും കഴിയും. മധ്യപ്രദേശിലെ ശ്മശാനങ്ങളിൽ മരത്തിന്റെ ഉപയോഗം കുറയ്ക്കാൻ ഗോകാസ്ത് (ചാണകം കൊണ്ട് നിർമ്മിച്ച തടികൾ) ഉപയോഗിക്കുന്നുണ്ട്,”ശിവരാജ് സിംഗ് ചൗഹാൻപറഞ്ഞു.
കഴിഞ്ഞ ദിവസം പശുക്കൾക്ക് ഹോസ്റ്റൽ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി രംഗത്തുവന്നിരുന്നു.മധ്യപ്രദേശിലെ സാഗർ യൂണിവേഴ്സിറ്റി അധികൃതരോടാണ് കേന്ദ്രമന്ത്രി പർഷോത്തം രൂപാല പശുക്കൾക്ക് വേണ്ടി ഹോസ്റ്റൽ നിർമ്മിക്കാൻ നിർദ്ദേശം നൽകിയത്.
Discussion about this post