ന്യൂഡല്‍ഹി : അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ മോര്‍ണിംഗ് കണ്‍സല്‍ട്ട് പുറത്തുവിട്ട ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഒന്നാമത്.ജനപ്രീതിയില്‍ 70ശതമാനം റേറ്റിങ് നേടിയാണ് പ്രധാനമന്ത്രി ഒന്നാമതെത്തിയത്.
Global Leader Approval: Among All Adults https://t.co/dQsNxodoxB
Modi: 70%
López Obrador: 66%
Draghi: 58%
Merkel: 54%
Morrison: 47%
Biden: 44%
Trudeau: 43%
Kishida: 42%
Moon: 41%
Johnson: 40%
Sánchez: 37%
Macron: 36%
Bolsonaro: 35%*Updated 11/4/21 pic.twitter.com/zqOTc7m1xQ
— Morning Consult (@MorningConsult) November 6, 2021
ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയായി മോഡിയെ റിപ്പോര്‍ട്ട് വിലയിരുത്തി. 13 ലോകരാജ്യങ്ങളുടെ തലവന്മാരാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. പട്ടികയില്‍ മോഡിക്ക് പിന്നിലാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും.
ബൈഡന് 44 ശതമാനവും ബോറിസ് ജോണ്സണ് 40 ശതമാനവും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയ്ക്ക് 36 ശതമാനവുമാണ് പിന്തുണ ലഭിച്ചത്. ബ്രസീല്‍ പ്രസിഡന്റ് ജെയ്ര് ബോല്‍സൊണാരോ ആണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.
Discussion about this post