സിഡ്നി : ഇന്ത്യയുടെ കോവിഡ് വാക്സീനായ കൊവാക്സിനെ അംഗീകൃത വാക്സീനുകളുടെ പട്ടികയിലുള്‍പ്പെടുത്തി ഓസ്ട്രേലിയ. യാത്രക്കാര്‍ക്കുള്ള വാക്സീന് എന്ന നിലയിലാണ് ഓസ്ട്രേലിയയുടെ തെറപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന് കൊവാക്സിന് അംഗീകാരം നല്‍കിയത്.
Importantly, recognition of #Covaxin, along with the previously announced recognition of #Covishield (manufactured by @AstraZenecaIn, 🇮🇳), means many 🇮🇳 citizens, as well as other countries, will now be considered fully vaccinated on entry to 🇦🇺
👇 (2/2)https://t.co/WAklRyUrhF— Barry O’Farrell AO (@AusHCIndia) November 1, 2021
ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ബാരി ഒ ഫാരല്‍ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇന്ത്യയില്‍ നിര്‍മിച്ച കോവിഷീല്‍ഡിന് ഇതേ രീതിയില്‍ നേരത്തേ തന്നെ ഓസ്ട്രേലിയ അംഗീകാരം നല്‍കിയിരുന്നു. ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നതിന് രണ്ട് ഡോസ് വാക്സീനും നിര്‍ബന്ധമാണ്.
അതേസമയം കൊവാക്സിന് ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ല. നവംബര്‍ മൂന്നിന് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് വീണ്ടും യോഗം ചേരുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്.
Discussion about this post