ഭോപ്പാല്‍ : മധ്യപ്രദേശിലെ ഭിന്ദില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് പൈലറ്റിന് പരുക്ക്. പരുക്ക് ഗുരുതരമല്ലെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും വ്യോമസേന അറിയിച്ചു.
An IAF Mirage 2000 aircraft experienced a technical malfunction during a training sortie in the central sector this morning. The pilot ejected safely. An Inquiry has been ordered to ascertain the cause of the accident.
— Indian Air Force (@IAF_MCC) October 21, 2021
ഐഎഎഫ് മിറാഷ് 2000 വിമാനമാണ് വ്യാഴാഴ്ച രാവിലെ സെന്‍ട്രല്‍ സെക്ടറില്‍ നടന്ന പരിശീലനപ്പറക്കലിനിടെ തകര്‍ന്നത്. ഭിന്ദില്‍ ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ മന്കാബാദ് പ്രദേശത്ത് വെച്ചായിരുന്നു അപകടം.
വിവരമറിയിച്ചതിനെത്തുടര്‍ന്ന് വ്യോമസേന അധികൃതര്‍ എത്തിയപ്പോഴേക്കും പോലീസ് പൈലറ്റിന് പ്രഥമശുശ്രൂഷ നല്‍കിയിരുന്നു. ഇദ്ദേഹത്തെ ചികിത്സയ്ക്കായി ഗ്വാളിയാറിലേക്ക് മാറ്റി.
Discussion about this post