ന്യൂഡൽഹി: ഇന്ത്യയെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റുമെന്ന ഏവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റും. പ്രതിരോധം വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓർഡിനൻസ് ഫാക്ടറി ബോർഡ് വിഭജിച്ച് രൂപം നൽകിയ ഏഴ് പ്രതിരോധ കമ്പനികൾ രാജ്യത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കമ്പനികൾ പ്രതിരോധ മേഖലയുടെ മുഖച്ഛായ മാറ്റുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
പ്രതിരോധ വകുപ്പിൽ സ്വാശ്രയത്വം മെച്ചപ്പെടുത്താനാണ് ഓർഡിനൻസ് ഫാക്ടറി ബോർഡ് വിഭജിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ഏഴ് കോർപ്പറേറ്റ് സ്ഥാപനങ്ങളാക്കി മാറ്റാൻ തീരുമാനിച്ചത്.
Discussion about this post