മുംബൈ: മകന് ആര്യന് ഖാന് മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ ഷാരൂഖ് ഖാനെതിരെ വ്യാജ പ്രചരണങ്ങളുമായി സംഘപരിവാര്‍ അനുഭാവികള്‍. നരേന്ദ്ര മോഡി ജയിച്ചാല്‍ ഇന്ത്യ വിടുമെന്ന് ഷാരൂഖ് പറഞ്ഞെന്നാണ് സംഘപരിവാര്‍ അനുഭാവികള്‍ പ്രചരിപ്പിക്കുന്നത്.
എന്നാല്‍, ഷാരൂഖിന്റെ പേരിലുള്ള ഒരു വ്യാജ അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റാണ് സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിക്കുന്നത്. അതാണിപ്പോള്‍ ആര്യന് അറസ്റ്റിലായപ്പോള്‍ സംഘപരിവാര്‍ പ്രൊഫൈലുകള്‍ വീണ്ടും ഷാരൂഖിനെ കടന്നാക്രമിച്ച് കൊണ്ട് പ്രചരിപ്പിക്കുന്നത്. മാത്രമല്ല, ഇത് വ്യാജമാണെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തെളിഞ്ഞതുമാണ്.
മോഡി അധികാരത്തിലെത്തിയാല്‍ രാജ്യം വിടുമെന്ന് ബോളിവുഡ് സിനിമാ നിരൂപകനായ കമാല്‍ ആര് ഖാനായിരുന്നു അഭിപ്രായപ്പെട്ടത്. ഇതിന്റെ സ്ക്രീന്‍ഷോട്ട് ഷാരൂഖിന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് വഴി പ്രചരിക്കുകയായിരുന്നു. ഷാരൂഖിന്റെ മാത്രല്ല, ആമീര്‍ ഖാന്, സല്മാന് ഖാന് എന്നിവരുടെ പേരിലും ഇത് പ്രചരിപ്പിക്കപ്പെട്ടിരുന്നു.
ഇക്കാര്യം ചര്‍ച്ചയായതോടെ കമാല്‍ ഖാനും രംഗത്തെത്തിയിരുന്നു. താനാണ് ആ പരാമര്‍ശം നടത്തിയതെന്നും ഷാരൂഖ് അടക്കമുള്ള താരങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും കമാല്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post