ന്യൂഡല്‍ഹി: ഇന്ത്യയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ പോരാടാനാണ് കോണ്‍ഗ്രസിലെത്തിയതെന്ന് കനയ്യ കുമാര്‍. ഇന്ത്യയെ രക്ഷിക്കാന്‍ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തണം. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഇപ്പോഴും ഇടതുപക്ഷത്തോടൊപ്പം തന്നെയാണെന്നും കനയ്യ കുമാര്‍ കൂട്ടിച്ചേര്‍ത്തു. സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗമെന്ന പദവിയായിരുന്നു നേരത്തെ കനയ്യ കുമാര്‍ വഹിച്ചിരുന്നത്.
നിലവിലെ സാഹചര്യത്തില്‍ ഐക്യപ്രതിപക്ഷമാണ് രാജ്യത്തിന് ആവശ്യം. അതിന് വേണ്ടിയാണ് കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനമെടുത്തതെന്നും കനയ്യ കുമാര്‍ പറഞ്ഞു
Discussion about this post