സാരിയുടുത്ത് വന്നതിന്റെ പേരില്‍ സൗത്ത് ഡല്‍ഹിയിലെ മാളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടുവെന്ന പരാതിയുമായി യുവതി രംഗത്ത്. അന്‍സാല്‍ പ്ലാസയിലെ റെസ്റ്റോ ബാറില്‍ സാരി ധരിച്ചെത്തിയ അനിതൗ ചാധരി എന്ന മാധ്യമപ്രവര്‍ത്തകയാണ് താന്‍ നേരിട്ട ദുരനുഭവം പങ്കുവെച്ചത്.
സ്മാര്‍ട്ട് കാഷ്വല്‍ ഡ്രസ് കോഡില്‍ അനിതയുടെ വസ്ത്രം പെടില്ലെന്നു കാണിച്ചാണ് മാള്‍ അധികൃതര്‍ അനുമതി നിഷേധിച്ചത്. സാരി ഒരു സ്മാര്‍ട്ട് ഔട്ട്ഫിറ്റ് അല്ലാത്ത റെസ്റ്ററന്റ് ഡല്‍ഹിയിലുണ്ട് എന്നും അനിതൗ ആരോപിക്കുന്നുണ്ട്. ഇതുവരെ നേരിട്ടതില്‍ വച്ച് ഏറ്റവും ഹൃദയഭേദകമായ അവഗണനയാണ് ഇതെന്നും ഇവര്‍ പറയുന്നു. മാളിലെ ജീവനക്കാരോട് അനിത വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്നതും വീഡിയോയിലുണ്ട്.
പിന്നാലെ വിഷയം സംബന്ധിച്ച് അനിത തന്റെ യൂട്യൂബ് ചാനലില്‍ മറ്റൊരു വീഡിയോ പങ്കുവെക്കുകയും ചെയ്തു. താന്‍ വിവാഹിതയായത് സാരിയിലാണെന്നും തന്നെ സാരി ധരിച്ചു കാണാനാണ് കുടുംബവും താനും ഇഷ്ടപ്പെടുന്നതെന്നും അനിത പറഞ്ഞു. സാരിയാണ് ഏറ്റവും എലഗന്റ് ആയ ഫാഷനബിളായ സുന്ദരമായ വസ്ത്രമെന്നും അവര്‍ പറയുന്നു.
തുടര്‍ന്ന് പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ഡല്‍ഹി മുഖ്യമന്ത്രി, ഡല്‍ഹി പോലീസ്, ദേശീയ വനിതാ കമ്മീഷന് തുടങ്ങിയവരോട് എന്താണ് സ്മാര്‍ട് ഔട്ട്ഫിറ്റിന്റെ നിര്‍വചനമെന്നു ചോദിക്കുന്ന അനിത അതറിഞ്ഞാല്‍ സാരിയുടുക്കുന്നത് അവസാനിപിക്കാമെന്നും കൂട്ടിച്ചേര്‍ത്തു.
Discussion about this post