ഭോപ്പാല്‍: ‘താലിബാനിലേക്ക് വിട്ടോ, ഒരു ലിറ്റര്‍ പെട്രോള്‍ 50 രൂപയ്ക്ക് വില്‍ക്കുന്നുണ്ട്. അവിടെ പോയി നിങ്ങള്‍ പെട്രോള്‍ അടിച്ചോ, മാധ്യമപ്രവര്‍ത്തകനോട് ആക്രോശിച്ച്
ബിജെപി നേതാവ് രാംരത്ന പയാല്.
ഇന്ധന വില വര്‍ധനവിനെക്കുറിച്ച് ചോദ്യം ചോദിച്ചപ്പോഴായിരുന്നു ബിജെപി നേതാവ് രാംരത്ന പയാലിന്റെ പ്രതികരണം.
അമ്പത് രൂപയ്ക്ക് പെട്രോള്‍ കിട്ടണമെങ്കില്‍ താലിബാനിലേക്ക് പോകണമെന്നും അവിടെ നിന്ന് കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ അടിക്കാന്‍ പറ്റുമെന്നാണ് രാംരത്ന പയാല് പറഞ്ഞത്.
‘താലിബാനിലേക്ക് വിട്ടോ. അഫ്ഗാനിസ്ഥാനില്‍ ഒരു ലിറ്റര്‍ പെട്രോള്‍ 50 രൂപയ്ക്ക് വില്‍ക്കുന്നുണ്ട്. അവിടെ പോയി നിങ്ങള്‍ പെട്രോള്‍ അടിച്ചോ, അവിടെ (അഫ്ഗാനിസ്ഥാന്) ഇന്ധനം നിറയ്ക്കാന്‍ ആരും ഇല്ല. കുറഞ്ഞത് ഇവിടെ (ഇന്ത്യ) സുരക്ഷയെങ്കിലും ഉണ്ട്,” രാംരത്ന പയാല് പറഞ്ഞു.
Discussion about this post