ലഖ്നൗ : ബിജെപി സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത് ജാതിയുടെ അടിസ്ഥാനത്തിലല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദരിദ്രരില്‍ ദരിദ്രരായവരുടെ ഉന്നമനവും ക്രമസമാധാനവും മുന്നില്‍ കണ്ടുകൊണ്ടാണ് ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സസിന്റെ ശിലാസ്ഥാപനചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജാതി, കുടുംബം, അടുപ്പക്കാര്‍ എന്നിവ നോക്കിയല്ല ബിജെപി പ്രവര്‍ത്തിക്കുന്നത് എന്നറിയിച്ച അദ്ദേഹം പാവപ്പെട്ടവരുടെ ഉന്നമനം, ക്രമസമാധാനപാലനം എന്നിവയാണ് ബിജെപി സര്‍ക്കാരുകളുടെ ലക്ഷ്യമെന്നും പറഞ്ഞു.
ചടങ്ങിനിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വാനോളം പുകഴ്ത്താനും അമിത്ഷാ മറന്നില്ല. ആറ് വര്‍ഷത്തോളം താന്‍ യുപിയില്‍ ധാരാളം യാത്ര ചെയ്തിട്ടുണ്ടെന്നും 2021ല്‍ എത്തിനില്ക്കുമ്പോള് യോഗിയും സംഘവും ചേര്‍ന്ന് കൊണ്ടുവന്ന മാറ്റങ്ങള്‍ തനിക്ക് കാണാനാവുമെന്നും അമിത് ഷാ പറഞ്ഞു.യോഗി യുപിയെ സമാധാനത്തിന്റെ മുഖ്യകേന്ദ്രമാക്കി മാറ്റിയെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
Discussion about this post