ഭോപ്പാല്‍: കൊവിഡ് മുക്തി നേടിയ രോഗിക്ക് ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചു. മധ്യപ്രദേശിലാണ് രാജ്യത്ത് ആദ്യമായി ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്‍ഡോറില്‍ നിന്നുളള 34 കാരനാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ വിദഗ്ദ ചികിത്സയ്ക്കായി മുംബൈയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു.
കഴിഞ്ഞരണ്ടുമാസമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 34കാരനായ രോഗിക്ക് പനിയും മൂക്കില്‍ നിന്ന് വലിയ അളവില്‍ രക്തവും വന്നിരുന്നു. ഇയാള്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചതായാണ് ആദ്യ നിഗമനം. എന്നാല്‍ പരിശോധനയില്‍ ഗ്രീന്‍ ഫംഗസ് സ്ഥിരീകരിക്കുകയായിരുന്നു. ഗ്രീന്‍ ഫംഗസ് രോഗിയുടെ ശ്വാസകോശത്തിലും രക്തത്തിലും ഗുരുതരമായ രീതിയില്‍ ബാധിച്ചതായി ഡോക്ടര്‍ പറഞ്ഞു. ഇതോടെ രാജ്യത്ത് കൂടുതല്‍ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
Possibly the first patient detected with Green fungus, in Indore and shifted to Mumbai by air ambulance for treatment. He recovered from COVID-19 recently but underwent a test on suspicion that he had contracted black fungus! pic.twitter.com/Anys2ciXab
— Anurag Dwary (@Anurag_Dwary) June 15, 2021
നേരത്തെ, രാജ്യത്ത് കൊവിഡിന് പിന്നാലെ, ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസ്ബാധകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗ്രീന്‍ ഫംഗസ്, ആസ്പഗുലിസിസ് അണുബാധയാണെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്ന് ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ചെസ്റ്റ് ഡിസീസസ് വകുപ്പ് മേധാവി ഡോ.രവി ദോസി പറഞ്ഞു. ശ്വാസകോശത്തെ ബാധിക്കുന്ന അപൂര്‍വമായ ഒരു തരം അണുബാധയാണ് ആസ്പഗുലിസിസ്.
Discussion about this post