ബംഗളൂരു: വനത്തിനുള്ളിലെ ചെളിക്കുഴിയില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. ജെസിബി ഉപയോഗിച്ചാണ് കാട്ടാനയെ രക്ഷപ്പെടുത്തിയത്. എന്നാല്‍, രക്ഷപ്പെടുത്തിയ ഉടനെ ജെസിബിക്ക് നന്ദിപറയുന്നതും വീഡിയോയില്‍ കാണാം.
കര്‍ണാടകയിലെ കൂര്‍ഗില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കുഴിയില്‍ നിന്ന് മുകളിലേയ്ക്ക് കയറാന്‍ ശ്രമിക്കുന്ന കാട്ടാനയെ ജെസിബി ഉപയോഗിച്ച് തള്ളി മുകളിലേയ്ക്ക് കയറ്റുന്നത് വീഡിയോയില്‍ കാണാം.
#Elephant rescue operation from Coorg. Every operations are different based on terrain, animal involved &other factors. Animal safety is important.
Why was tat smoke cracker? To direct the animal into forest, so that it doesn't attack anyone due to stresspic.twitter.com/AfK9tnUKLJ
— Sudha Ramen IFS 🇮🇳 (@SudhaRamenIFS) May 19, 2021
ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുന്ദാരാമന്‍ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ആനയെ വനത്തിലേയ്ക്ക് തിരിച്ചുവിടാനാണ് പടക്കം പൊട്ടിക്കുന്നത് എന്നും ട്വീറ്റില്‍ എടുത്ത് പറയുന്നുണ്ട്. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ ഓളം തീര്‍ത്ത് കഴിഞ്ഞു.
Discussion about this post