മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 6 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് അര്‍ണബിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്. അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അര്‍ണബ് ഗോസ്വാമിയെ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിലാണ് അറസ്റ്റിലായത്.
അതേസമയം അര്‍ണബ് ഗോസ്വാമിക്കെതിരെ മറ്റൊരു കേസ് കൂടി മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്തു. കസ്റ്റഡിയിലെടുക്കാന്‍ വീട്ടിലെത്തിയ പോലീസ് സംഘത്തിലെ വനിത ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസ്. അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അര്‍ണബിനെ കസ്റ്റഡിയിലേടുക്കാന്‍ എത്തിയപ്പോഴായിരുന്നു അപമര്യാദയായി പെരുമാറിയത്.
മുംബൈ പോലീസിനും റിപബ്ലിക്ക് ടിവിക്കും ഇടയില്‍ ഏറെ നാളായി തുടരുന്ന പ്രശ്‌നങ്ങള്‍ക്ക് ഒടുവിലായിരുന്നു അറസ്റ്റ്. അതേസമയം അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത രീതിക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡും കേന്ദ്രസര്‍ക്കാരും രംഗത്തെത്തിയിരുന്നു.
















Discussion about this post