ഛണ്ഡീഗഢ്: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി തന്നോട് സമ്പര്‍ക്കം പുലര്‍ത്തിയ സഹപ്രവര്‍ത്തകര്‍ നീരീക്ഷണത്തില്‍ പോകണമെന്നും പരിശോധന നടത്തണമെന്നും ഖട്ടാര്‍ ആവശ്യപ്പെട്ടു.
കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഖട്ടാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. വ്യാഴാഴ്ച നടത്തിയ ആദ്യ പരിശോധനയില്‍ അദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായിരുന്നു. എന്നാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ക്വാറന്റീനില്‍ തുടരാന്‍ ഖട്ടാറിനോട് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വീണ്ടും നടത്തിയ പരിശോധനയാലാണ് കൊവിഡ് പോസിറ്റീവായത്.
I was tested for Novel Corona Virus today. My test report has returned positive.
I appeal to all colleagues and associates who came in my contact over the last week to get themselves tested. I request my close contacts to move into strict quarantine immediately.
— Manohar Lal (@mlkhattar) August 24, 2020
Discussion about this post