ചെന്നൈ: കൊവിഡ് ചികിത്സയില്‍ കഴിയുന്ന ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി. മകന് ചരണ്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. എസ്പിബിക്ക് ആളുകളെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നും ചരണ്‍ പറഞ്ഞു.
എസ്പിബിയെ ഐസിയുവില്‍നിന്ന് എക്സ്ക്ലൂസീവ് ഐസിയുവിലേക്ക് മാറ്റുകയും ചെയ്തതായി ചരണ്‍ അറിയിച്ചു. അദ്ദേഹത്തിന് ചലിക്കാന്‍ സാധിക്കുന്നുണ്ട്. ഡോക്ടര്‍മാരെ തമ്പ്സ് അപ്പ് കാണിച്ചു. ഡോക്ടര്‍മാരെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നും ചരണ്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം എസ്പിബിക്ക് ലഭ്യമാക്കുന്നുണ്ട്. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് കുറച്ചുകൂടി നല്ലരീതിയില്‍ ശ്വാസം എടുക്കാന്‍ എസ്പിബിക്ക് സാധിക്കുന്നുണ്ടെന്നും ഇത് അനുകൂല സൂചനയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്നും ചരണ്‍ വീഡിയോയില്‍ പറയുന്നു.
Discussion about this post