ചെന്നൈ: തമിഴ്നാട്ടില്‍ ഒരു എംഎല്‍എക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജാപാളയം എംഎല്‍എ തങ്കപാണ്ഡ്യനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്നാട്ടില്‍ വൈറസ് ബാധ സ്ഥിരീകരിച്ച എംഎല്‍എമാരുടെ എണ്ണം പതിനേഴായി ഉയര്‍ന്നു.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമായ തമിഴ്നാട്ടില്‍ അനുദിനം കൊവിഡ് രോഗികളുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4965 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 180643 ആയി ഉയര്‍ന്നു.
ചെന്നൈയില്‍ മാത്രം 87000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 75 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 2626 ആയി ഉയര്‍ന്നു. നിലവില്‍ 51344 ആക്ടീവ് കേസുകളാണ് ഉള്ളത്.
Discussion about this post