മംഗളൂരു: കോവിഡ് 19 മാറാന്‍ വിചിത്ര ചികിത്സാവാദവുമായി കോണ്‍ഗ്രസ് നേതാവ് രംഗത്ത്. കുരുമുളക് പൊടിയിട്ട മദ്യവും മുട്ട ഓംലറ്റും കഴിച്ചാല്‍ കോവിഡ് മുക്തി നേടാമെന്നാണ് കോണ്‍ഗ്രസ് നേതാവ് രവിചന്ദ്ര ഗട്ടി ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.
മംഗളൂരു, ഉള്ളാള്‍ സിറ്റി മുനിസിപ്പാലിറ്റി കൗണ്‍സലറാണ് രവിചന്ദ്ര ഗട്ടി. കോവിഡ് പ്രതിരോധ കമ്മിറ്റിയംഗവുമാണ് ഗട്ടി.’ 90 മില്ലി റമ്മില്‍ ഒരു സ്പൂണ്‍ നിറയെ കുരുമുളക് പൊടിയിട്ട് സ്വന്തം വിരല്‍ കൊണ്ട് നന്നായി ഇളക്കിയ ശേഷം കുടിക്കുക. ഒപ്പം രണ്ട് മുട്ട ഓംലറ്റ് കഴിക്കുക, കൊറോണ അപ്രത്യക്ഷമാകും’. മടിക്കേരിയിലും ബംഗളൂരുവിലും ആളുകള്‍ വ്യാപകമായി റം കുടിക്കും’.
വിചിത്ര ചികിത്സ ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന ഇയാളുടെ വീഡിയോ വൈറലായിരിക്കുകയാണ്. ‘പല മരുന്നുകളും പരീക്ഷിച്ച് പരാജയപ്പെട്ടെങ്കിലും ഇത് ഫലം ചെയ്തിട്ടുണ്ട്’, ഗട്ടി പറഞ്ഞു.
അതേസമയം, നേതാവിന്റെ വിചിത്ര ആഹ്വാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ വിമര്‍ശിച്ച് രംഗത്തെത്തി.
Discussion about this post