ന്യൂഡല്‍ഹി: തുടര്‍ച്ചയായ വില വര്‍ധനവിനോടുവില്‍ പാചകവാതക വിലയില്‍ നേരിയ കുറവ്. സബ്സിഡി സിലിണ്ടറിന് ആറ് രൂപ 52 പൈസയും, സബ്സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപയുമാണ് കുറച്ചിരിക്കുന്നത്. പുതിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
ജൂണ്‍ മാസം മുതലുള്ള തുടര്‍ച്ചയായ ആറ് മാസം വില വര്‍ധിച്ചതിനുശേഷമാണ് പാചകവാതകത്തിന് വില കുറയുന്നത്. നവംബര്‍ ഒന്നിനാണ് അവസാനമായി പാചകവാതകത്തിന് വില വര്‍ധിച്ചത്. അന്ന് 2.94 രൂപയാണ് വില കൂടിയിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ 14.13 രൂപയാണ് പാചകവാതകത്തിന് വില വര്‍ധിപ്പിച്ചത്.
സബ്സിഡിയില്ലാത്ത സിലിണ്ടറിന് വില 942.50 രൂപയായിരുന്നു. ഇത് ഡിസംബര്‍ ഒന്ന് മുതല്‍ 809.50 രൂപയായി കുറയും.
















Discussion about this post