മുംബൈ: ധാരാവിയില്‍ ക്ലിനിക് നടത്തുന്ന ഡോക്ടര്‍ക്കും കൊവിഡ് ബാധ. ഇതോടെ ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കേസാണിത്. വൈറസ് ബാധയെ തുടര്‍ന്ന് ഡോക്ടറും കുടുംബവും താമസിച്ചിരുന്ന കെട്ടിടം അടച്ചുപൂട്ടുകയും കുടുംബാംഗങ്ങളെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇവരുടെ കൊവിഡ് പരിശോധനാഫലം ഇന്ന് ലഭിക്കും. ധാരാവിയിലെ ക്ലിനിക്കില്‍ കൂടാതെ സ്വകാര്യ ആശുപത്രിയില്‍ സര്‍ജനായും ഇദ്ദേഹം സേവനമനുഷ്ഠിച്ച് വരുന്നുണ്ട്. ഡോക്ടറുടെ യാത്രാവിവരങ്ങളും ഇടപഴകിയ വ്യക്തികളെയും കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി ബ്രഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്പറേഷന് അറിയിച്ചു.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ 56 കാരന് കൊവിഡ് 19 ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഈ പ്രദേശത്ത് തൂപ്പുജോലി ചെയ്തിരുന്ന വേര്‍ളി സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ധാരാവി അതീവ ജാഗ്രതയിലാണ്. പ്രദേശത്തെ 2500 ഓളം പേര് ഇതിനോടകം നിരീക്ഷണത്തിലാണ്.
Discussion about this post