ഛഡീഗഢ്: രാജ്യത്ത് കൊവിഡ് 19 വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ പഞ്ചാബില്‍ 6000 തടവുകാര്‍ക്ക് പരോള്‍ നല്‍കും. ഏഴു വര്‍ഷത്തില്‍ താഴെ ശിക്ഷാ കാലാവധിയുള്ള തടവുകാര്‍ക്കാണ് പരോള്‍ നല്‍കുക. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
പഞ്ചാബില്‍ കൊവിഡ് ബാധിച്ച് ഒരാളാണ് മരിച്ചിട്ടുള്ളത്. 70 കാരനാണ് മരിച്ചത്. ഇതുവരെ 33 കൊവിഡ് കേസുകളാണ് പഞ്ചാബില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.
അതെസമയം ഭീതി വിതച്ച് രാജ്യത്ത് കൊവിഡ് മരണം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 42 പേരില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 649 ആയി. ആകെ മരണം 13 ആയി ഉയര്‍ന്നു.
Discussion about this post