ന്യൂഡല്‍ഹി: രാാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മുംബൈയില്‍ ചികിത്സയിലിരുന്ന ആളാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്നു.
35 വയസുകാരനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ മുംബൈയില്‍ വച്ചായിരുന്നു മരണം. കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. യുഎഇയില്‍ നിന്ന് തിരിച്ചെത്തിയതായിരുന്നു ഇയാള്‍. അതിനിടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 511 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയിലും, കര്‍ണാടകയിലും,ഗുജറാത്തിലും മണിപ്പുരിലും പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാജ്യത്താകമാനം 12 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തിങ്കളാഴ്ച മാത്രം 99 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആശങ്കപ്പെടുത്തുന്ന വര്‍ധനവാണ് ഇന്നലെ ഉണ്ടായിരിക്കുന്നത്. കൊവിഡ് ബാധിതരായ 511 പേരില്‍ 36 പേര് രോഗമുക്തി നേടി.
Discussion about this post