ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി വന്‍ വിജയം നേടിയതിന് പിന്നാലെ ബിജെപിയെ പരിഹസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ‘നമുക്ക് ഇന്ന വയറു നിറച്ച് ബിരിയാണി കഴിച്ചാലോ?’ എന്നാണ് അദ്ദേഹം കുറിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പരിഹാസം.
സിനിമാ സംവിധായകരായ അനുഭവ് സിന്‍ഹയ്ക്കും മെഹ്ത ഹന്‍സലിനും ടാഗ് ചെയ്തായിരുന്നു താരത്തിന്റെ പരിഹാസം. ഡല്‍ഹിയിലെ അടിയന്തര പ്രശ്നങ്ങളിലൊന്നും ഇടപെടാതെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ടു മാസത്തോളമായി ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് ബിരിയാണി വിതരണം ചെയ്യുകയാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ആരോപിച്ചിരുന്നു.
ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യയും ആംആദ്മി കഴിഞ്ഞ ദിവസം ഷഹീന്‍ ബാഗില്‍ ബിരിയാണി വിളമ്പിയതിന് തെളിവുകളുണ്ടെന്ന് ട്വീറ്റ് ചെയ്തിരുന്നു. ബിജെപിയുടെ ബിരിയാണി പരാമര്‍ശം വര്‍ഗീയ ധ്രുവീകരണത്തിന്റെ ഭാഗമാണെന്ന് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കശ്യപിന്റെ പരിഹാസം.
आज की रात खाने में, भर भर के बिरयानी खाई जाय। क्या बोलते हैं @anubhavsinha @mehtahansal
— Anurag Kashyap (@anuragkashyap72) February 11, 2020
















Discussion about this post