ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. പൗരത്വ പട്ടികയിലേക്കുള്ള ആദ്യ ചുവടാണ് ജനസംഖ്യാ രജിസ്റ്ററെന്ന സത്യം തങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘അമിത് ഷാ പറഞ്ഞിട്ടുണ്ട് പൗരത്വപ്പട്ടികയും ജനസംഖ്യാരജിസ്റ്ററും തമ്മില്‍ ബന്ധിമില്ലെന്ന്.1955ലെ പൗരത്വ നിയമ പ്രകാരമാണ് അവര്‍ എന്‍പിആര്‍ ചെയ്യുന്നത്. അപ്പോള്‍ അതിന് എന്‍ആര്‍സിയുമായി ബന്ധമില്ലേ? എന്തുകൊണ്ടാണ് അമിത് ഷാ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത്?’ എന്ന് ഉവൈസി ചോദിക്കുന്നു.
‘പാര്‍ലമെന്റില്‍ എന്റെ പേരെടുത്ത് പറഞ്ഞാണ് എന്‍ആര്‍സി രാജ്യത്തുടനീളം നടപ്പാക്കുമെന്ന് അമിത് ഷാ പറഞ്ഞത്. അമിത് ഷാ സാഹിബ്, സൂര്യന്‍ കിഴക്ക് ഉദിക്കുവോളം ഞങ്ങള്‍ സത്യം പറഞ്ഞുകൊണ്ടേയിരിക്കും. എന്‍ആര്‍സി എന്‍പിആറിലേക്കുള്ള ആദ്യ ചുവടാണ്. 2020 ഏപ്രിലില്‍ എന്‍പിആര്‍ തുടങ്ങുമ്പോള്‍ അധികൃതര്‍ രേഖകള്‍ ആവശ്യപ്പെടുമെന്നും അവസാന പട്ടിക എന്‍ആര്‍സി തന്നെയാകുമെന്നും”- ഉവൈസി വ്യക്തമാക്കി.