ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രി അമിത് ഷായെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. പൗരത്വ ഭേദഗതി ബില്‍ പാസാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ടാണ് ഒവൈസിയുടെ വിമര്‍ശനം.
ബില്‍ നടപ്പിലാക്കിയാല്‍ ആഭ്യന്തരമന്ത്രി അമിത്ഷായുടെ പേര് ഹിറ്റ്‌ലറുടെ ഗണത്തിലെത്തുമെന്ന് അദ്ദേഹം ലോക്‌സഭയില്‍ വിമര്‍ശിച്ചു. പൗരത്വ ഭേദഗതി ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത്
സംസാരിക്കവേയായിരുന്നു ഒവൈസിയുടെ വിമര്‍ശനം.
ബില്ല് രാജ്യത്തെ ജനങ്ങളുടെ മൗലീകാവകാശങ്ങള്‍ ലംഘിക്കുന്ന ഒന്നാണെന്നും ഒവൈസി പറഞ്ഞു. ഇത്തരമൊരു നിയമത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നാണ് സ്പീക്കറോട് ആവശ്യപ്പെടാനുള്ളതെന്നും ഒവൈസി ചര്‍ച്ചയില്‍ പറഞ്ഞു.
Discussion about this post