ന്യൂഡല്‍ഹി: ഹിന്ദു ബനാറസ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളുടെ സമരം. സംസ്കൃത വിഭാഗത്തില്‍ മുസ്ലിം അസിസ്റ്റന്‍് പ്രൊഫസറെ നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികളുടെ സമരം. വൈസ് ചാന്‍സലറുടെ വസതിക്ക് മുന്നിലാണ് വിദ്യാര്‍ത്ഥികളുടെ സമരം.
സംസ്കൃത ഡിപ്പാര്‍ട്ട്മെന്റില്‍ സംസ്കൃത് വിദ്യാ ധര്‍മ വിഗ്യാനില്‍ സാഹിത്യ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായാണ് ഫിറോസ് ഖാനെ നിയമിച്ചത്. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ വിസിക്ക് കത്തെഴുതി. എന്നാല്‍ ജാതിയും മതവും നോക്കിയല്ല മറിച്ച് കഴിവ് നോക്കിയാണ് അധ്യാപകനെ നിയമിച്ചതെന്നാണ് യൂണിവേഴ്സിറ്റി അധികൃതരുടെ വിശദീകരണം.
Discussion about this post