ന്യൂഡല്‍ഹി: സ്വാമി നിത്യാനന്ദ ബാബയെ ട്രോളി സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ ഷവോമിയുടെ പരസ്യം. ഷവോമിയുടെ റെഡ്മി വൈ3 മൊബൈല്‍ ഫോണിന്റെ പ്രചരണാര്‍ത്ഥമാണ് ബാബയെ ട്രോളി പരസ്യം ചെയ്തിരിക്കു്ന്നത്. ‘സെല്‍ഫിയുടെ കെമിസ്ട്രിയുടെ ഫിസിക്സ്’ എന്ന നിത്യാനന്ദ ബാബ ആശയത്തിലൂന്നിയാണ് പരസ്യം ചെയ്തിരിക്കുന്നത്.
‘മി’ എന്നാല്‍ ഞാനാണെന്നും മി(ഷവോമി) യില്‍ എടുക്കുന്ന സെല്‍ഫി ‘മി’ തന്നെയാകുന്നു എന്നുമാണ് പരസ്യം പറഞ്ഞു വെയ്ക്കുന്നത്. സെല്‍ഫി എന്താണെന്നും റെഡ്മി എന്താണെന്നുമുള്ള തന്റെ കണ്ടെത്തലുകളും സ്വാമി പങ്കുവെക്കുന്നു. ചുറ്റും പ്രസംഗം കേട്ട് കിളി പോയിരിക്കുന്ന കുറേ ഭക്തരെയും വീഡിയോയില്‍ കാണാം.
സെല്ഫിയെപ്പറ്റിയുള്ള ശാസ്ത്രീയ തത്വങ്ങള്‍ പങ്കുവെച്ചതിനു ശേഷം ഫോണിലൊരു സെല്‍ഫിയെടുക്കുന്ന സ്വാമിയുടെ ഷോട്ടിലാണ് പരസ്യം അവസാനിക്കുന്നത്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. ‘ദിവാലി വിത്ത് എംഐ’ എന്ന ഹാഷ്ടാഗോടെയാണ് ഷവോമി തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ പരസ്യം പങ്കുവെച്ചത്.
Discussion about this post