തിരുവനന്തപുരം: ദേശീയ ഗാനം വീണ്ടും തെറ്റായി ആലപിച്ച് കോണ്‍ഗ്രസ് നേതാക്കൾ. കോണ്‍ഗ്രസ് 140ാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തിയതിനു പിന്നാലെയായിരുന്നു സംഭവം.
പരിപാടിയിൽ എകെ ആന്റണിയും വിഎം സുധീരനും ഉള്‍പ്പെടെ മുന്‍നിര നേതാക്കള്‍ ദേശീയ ഗാനം ഏറ്റുചൊല്ലവെയാണ് തെറ്റിച്ചത്.’ജന ഗണ മന അധിനായക ജയഹേ..’ എന്നു തുടങ്ങുന്ന വരികള്‍ക്ക് പകരം ‘ജന ഗണ മംഗള’ എന്നാണ് പാടിയത്.
നേതാക്കള്‍ തെറ്റ് തിരുത്താതെ തന്നെ തുടര്‍ന്ന് ദേശീയഗാനം പാടി മുഴിവിപ്പിച്ചു. ജനഗണമംഗള എന്ന് വനിതാ നേതാവ് പാടിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി, ദീപ ദാസ് മുന്‍ഷി, വി എം സുധീരന്‍, പി സി വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഏറ്റുപാടി.
നേരത്തെയും കോണ്‍ഗ്രസ് വേദിയില്‍ ദേശീയ ഗാനം തെറ്റായി ആലപിച്ചത് വിവാദമായിരുന്നു. പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമരാഗ്‌നി യാത്രയുടെ സമാപന വേദിയില്‍ പാലോട് രവിയായിരുന്നു അന്ന് ദേശീയ ഗാനം തെറ്റായി ആലപിച്ചത്.
















Discussion about this post