പാലക്കാട്: പാലക്കാട് സംരക്ഷിക്കാൻ ആരോരുമില്ലാത്ത വയോധിക കഴിയുന്നത് ആട്ടിൻകൂടിൽ. തൃത്താല തിരുമിറ്റക്കോട് സ്വദേശി രാധയാണ് അതിദാരുണമായി ജീവിതം തള്ളിനീക്കുന്നത്.
അവിവാഹിതയായ രാധ, പത്തുവ൪ഷം മുമ്പ് അമ്മ മരിച്ചതോടെ ജീവിതത്തിൽ തനിച്ചായി. രണ്ട് സഹോദരങ്ങളാണ് ഇവര്‍ക്കുള്ളത്. ഇരുവരും കുടുംബത്തോടൊപ്പം ഇതര സംസ്ഥാനങ്ങളിലാണ് ജീവിക്കുന്നത്.
82 വയസ്സുള്ള രാധയ്ക്ക് ഇപ്പോൾ നിവ൪ന്ന് നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. അഞ്ചുവ൪ഷമായി പൊളിഞ്ഞുവീഴാറായ വീടിനോട് ചേ൪ന്ന ആട്ടിൻകൂട്ടിലാണ് രാധ താമസിക്കുന്നു.
വാ൪ധക്യ സഹജമായ അസുഖങ്ങൾ മൂ൪ച്ഛിച്ചതോടെ രാധയുടെ ജീവിതം നരകതുല്യമായി. ഒരു നേരത്തെ ഭക്ഷണത്തിന് പോലും നാട്ടുകാരെ ആശ്രയിക്കേണ്ട അവസ്ഥയിലാണവര്‍.
ബന്ധുക്കൾ രാധയെ സഹായിക്കാൻ തയാറാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ തങ്ങൾക്കൊപ്പം വരാൻ രാധ തയാറാവുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
















Discussion about this post