കൊച്ചി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് ആണ് മരിച്ചത്. 42 വയസ്സായിരുന്നു.
മുളന്തുരുത്തി പാലസ് സ്‌ക്വയറിലുള്ള ജിമ്മില്‍ ആയിരുന്നു സംഭവം.
ഇന്നു രാവിലെ 5.30നാണ് സംഭവമുണ്ടായത്. ഇടയ്ക്കിടെ വ്യായാമം ചെയ്യാന്‍ ജിമ്മിലെത്തിയിരുന്ന ആളായിരുന്നു രാജ്. സാധാരണ രാവിലെ 6 മണിയോടെയാണ് ജിമ്മില്‍ എത്താറുള്ളത്.
എന്നാല്‍ മറ്റാവശ്യങ്ങള്‍ ഉള്ളതിനാല്‍ ഇന്നു രാവിലെ 5 മണിയോടെ എത്തി ജിം തുറന്ന് വ്യായാമം ആരംഭിക്കുകയായിരുന്നു. സംഭവസമയത്ത് ജിമ്മിൽ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല.
രാജ് കുഴഞ്ഞു വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇതിനു മുന്‍പ് നെഞ്ചില്‍ കൈകള്‍ അമര്‍ത്തിക്കൊണ്ട് ഏതാനും സെക്കന്റുകള്‍ നടക്കുന്നതും ഇരിക്കുന്നതും സിസിടിവിയിലുണ്ട്.
ഒരു മിനിറ്റോളം ഇരുന്ന ശേഷം താഴേക്കു കുഴഞ്ഞു വീഴുകയായിരുന്നു. 20 മിനിറ്റോളം തറയില്‍ കിടന്ന രാജിനെ 5.45ന് ജിമ്മിലെത്തിയവരാണ് കാണുന്നത്. ഉടന്‍ സിപിആര്‍ നല്‍കി ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മുളന്തുരുത്തിയില്‍ രാജ് നേരത്തെ മെഡിക്കല്‍ സ്റ്റോര്‍ നടത്തിയിരുന്നു.ചാലപ്പുറം ഏബ്രഹാമിന്റെയും (തമ്പി) ഗ്രേസിയുടെയും മകനാണ്. ഭാര്യ ലിജി വിദേശത്ത് നഴ്‌സായി ജോലി ചെയ്യുന്നു.















Discussion about this post