തിരുവനന്തപുരം: തെളിമയാർന്ന സംശുദ്ധ രാഷ്ട്രീയത്തിന്റെ കാവല്‍ക്കാരനായിരുന്ന സഖാവ് വിഎസ് അച്യുതാനന്ദൻ്റെ വിയോഗം കേരള രാഷ്ട്രീയത്തിൽ തന്നെ വലിയ നഷ്ടമാണ്.
മൂന്ന് തവണ പ്രതിപക്ഷ നേതാവ്, മൂന്ന് തവണ പാര്‍ട്ടി സെക്രട്ടറി, ഒരുവട്ടം കേരള മുഖ്യമന്ത്രി ആയിരുന്നു വി എസ്. കാലത്തിനുചേര്‍ന്ന ലക്ഷ്യബോധവും രാഷ്ട്രീയ ജാഗ്രതയും നിലപാടുകളുടെ തലപ്പൊക്കവും അദ്ദേഹം കാത്തുസൂക്ഷിച്ചു.
അദ്ദേഹത്തിൻ്റെ എതിരാളികള്‍ക്കുപോലും പ്രിയപ്പെട്ട ജനനേതാവായി വിഎസ് അച്യുതാനന്ദന്‍ മാറിയിരുന്നു.
1964-ലെ ദേശീയകൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച കേരളത്തില്‍ നിന്നുള്ള ഏഴ് നേതാക്കളില്‍ ഒരാളായിരുന്നു വിഎസ്.
1965 മുതല്‍ 2016വരെ നിരവധി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. 2006 മുതല്‍ 2011വരെ കേരളത്തിന്റെ മുഖ്യമന്ത്രി. 2016ല്‍ കേവല ഭൂരിപക്ഷത്തിന് തൊട്ടരികെ തുടര്‍ഭരണം നഷ്ടമായി.
അതേസമയം, ഏറ്റവും കൂടിയ പ്രായത്തില്‍ മുഖ്യമന്ത്രിയായിരുന്നു വിഎസ് അച്യുതാനന്ദന്‍ 2006 കേരളത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ 83 വയസായിരുന്നു വിഎസിന്റെ പ്രായം.















Discussion about this post