അഹമ്മദാബാദ്:രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരിൽ 215 പേരുടെ ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ച് തിരിച്ചറിഞ്ഞു.
അഹമ്മദാബാദ് സിവിൽ ആശുപത്രി സൂപ്രണ്ട് രാകേഷ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 198 പേരുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. ഇതിൽ 149 പേർ ഇന്ത്യക്കാരാണ്.
7 പോർച്ചുഗീസുകാരും 32 പേർ ബ്രിട്ടീഷുകാരും ഒരു കനേഡിയക്കാരനും മരിച്ചവരിൽ ഉൾപ്പെടുന്നു. 15 പേരുടെ മൃതദേഹങ്ങൾ വിമാനമാർഗവും 183 പേർ റോഡ് മാർഗവും ആംബുലൻസുകൾ വഴി അയച്ചതായും ആശുപത്രി സൂപ്രണ്ട് കൂട്ടിച്ചേർത്തു.
അപകടത്തിൽ മരിച്ച 222 പേരെയാണ് ഇതു വരെ ആകെ തിരിച്ചറിഞ്ഞിട്ടുള്ളതെന്ന് അഹമ്മദാബാദ് പൊലീസ് കമ്മീഷണർ ജിഎസ് മാലിക് പറഞ്ഞു. ഇതിൽ ഡിഎൻഎ സാമ്പിളുകൾ അടിസ്ഥാനമാക്കി 214 പേരും അല്ലാതെ 8 പേരെയുമാണ് തിരിച്ചറിഞ്ഞത്. ഇവരുടെയെല്ലാം മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
Discussion about this post